പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമര്‍ദ്ദനം 

SEPTEMBER 29, 2026, 10:26 AM

തിരുവനന്തപുരം:  പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. വര്‍ക്കലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

ശിവഗിരി തൊടുവേയില്‍ 25കാരനായ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. ബൈക്ക് യാത്രികര്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതോടെ പിതാവും ബൈക്ക് യാത്രികരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തര്‍ക്കത്തിനിടെ രാഹുലിനെ രണ്ടംഗസംഘം മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പിതാവിനൊപ്പം മീന്‍പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

vachakam
vachakam
vachakam

ഇവര്‍ വിളിച്ചുവരുത്തിയ മറ്റൊരു യുവാവ് രാഹുലിന്റെ കാലില്‍ ബൈക്ക് ഇടിച്ചുകയറ്റി. സംഘത്തിലൊരാള്‍ രാഹുലിന്റെ വടികൊണ്ട് തലയ്ക്കടിച്ചും പരിക്കേല്‍പ്പിച്ചുവെന്നും ആരോപിക്കുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam