ദി കിയ ഓവലിൽ' ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

SEPTEMBER 28, 2026, 8:58 AM

ഞായറാഴ്ച 'ദി കിയ ഓവലിൽ' നടന്ന മത്സരത്തിൽ ശ്രീലങ്കയെ 223 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 355 റൺസ് നേടി. തുടർന്ന് ശ്രീലങ്ക 29.1 ഓവറിൽ വെറും 132 റൺസിന് പുറത്തായി.

126 റൺസ് (അഞ്ച് സിക്‌സറുകളും 16 ഫോറുകളും ഉൾപ്പെടെ) നേടി തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ച ടോം ബാന്റൺ ആയിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ താരം. ബെൻ ഡക്കറ്റിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്ടൻ ഹാരി ബ്രൂക്ക് നെയും ബ്ടലർക്ക് പകരം ടീമിലെത്തിയ ജോർദാൻ കോക്‌സ് (76) നെയും കൂട്ടുപിടിച്ച് ബാന്റൺ, മികച്ച ആക്രമണോത്സുക

ഷോട്ടുകളിലൂടെ ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു.
ഇവരുടെ മികച്ച പ്രകടനം ഇംഗ്ലണ്ടിന് മേൽക്കൈ നിലനിർത്താനും 355 റൺസ് എന്ന സ്‌കോറിലെത്താനും സഹായിച്ചു. ശ്രീലങ്കയുടെ ബൗളിംഗിനും ഫീൽഡിംഗിനും ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ തടയാനായില്ല.

vachakam
vachakam
vachakam

355 റൺസ് പിന്തുടർന്ന് കളിച്ച ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ടിന്റെ കൃത്യമായ ബൗളിംഗിൽ പിടിച്ചു നിൽക്കാനായില്ല. ഏഴ് ബൗളർമാരിൽ ആറുപേരും ഒരു വിക്കറ്റെങ്കിലും വീഴ്ത്തി. എട്ട് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയാം ഡോസൺ ആയിരുന്നു പ്രധാന വിക്കറ്റ് വേട്ടക്കാരൻ; ഗസ് അറ്റ്കിൻസൺ അഞ്ച് ഓവറിൽ 26 റൺസിന് രണ്ട് വിക്കറ്റ് നേടി.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ശ്രീലങ്കൻ ക്യാപ്ടൻ കുശാൽ മെൻഡിസ് 36 റൺസുമായി ടീമിന്റെ ടോപ് സ്‌കോററായെങ്കിലും, ടീമിന് കാര്യമായ കൂട്ടുകെട്ടുകളൊന്നും കെട്ടിപ്പടുക്കാനായില്ല. ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് 89 റൺസിന് വിജയിച്ചിരുന്നു; രണ്ടാം മത്സരത്തിൽ ശ്രീലങ്ക 16 റൺസിന് വിജയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam