തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം.സംസ്ഥാനം വിട്ട് പോകരുതെന്നും, പാസ്സ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.കേസില്‍ പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍, അഭിജിത്ത്, അജു കെ മാത്യ, വിഷ്ണു വിജയന്‍, ഷാജി അടക്കം അഞ്ചു പ്രതികള്‍ വേറെയുമുണ്ട്. അനീഷ് വിദേശത്താണ്, ഇവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
2023 മുതലായിരുന്നു പാർവതിയുടെയും സംഘത്തിന്റെയും തട്ടിപ്പ് ആരംഭിച്ചത്. അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നാണ് പതിവ്. ദുബായില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയും പാര്‍വതി വന്‍സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രതി അറസ്റ്റിലായതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി പ്രളയമായിരുന്നു.കഴിഞ്ഞ ദിവസം മാത്രം 25ലേറെ പരാതിക്കാരെത്തിയെന്നാണ് പൊലീസ് അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
