കരുവാറ്റ കൊലപാതകക്കേസ്; കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം

SEPTEMBER 28, 2026, 8:13 AM

ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം അനുവദിച്ചു.ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ആഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

vachakam
vachakam
vachakam

അതേസമയം, കേസിലെ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനും ജുവൈനൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam