ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാർട്ടഫൈനൽ മത്സരക്രമമായി, ഇന്ത്യയുടെ എതിരാളി അഫ്ഗാനിസ്ഥാൻ

SEPTEMBER 27, 2026, 3:57 AM

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.

ഗ്രൂപ്പ് എയിൽ നടന്ന ശനിയാഴ്ചത്തെ നേപ്പാൾ ജപ്പാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എതിരാളികളായത്.
ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിങിന്റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചിരുന്നു. പങ്കെടുത്ത ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് പ്രധാന ടീമിനെത്തന്നെ ടൂർണമെന്റിനായി അയച്ചിരിക്കുന്നത്.

ക്വാർട്ടർ ഫൈനൽ മത്സരക്രമം (ഇന്ത്യൻ സമയം)

vachakam
vachakam
vachakam

പാകിസ്ഥാൻ - ഹോങ്കോംഗ്- സെപ്തംബർ 28 തിങ്കൾ (രാവിലെ 5:30)

ഇന്ത്യ - അഫ്ഗാനിസ്ഥാൻ - സെപ്തംബർ 28 തിങ്കൾ (രാവിലെ 10:00)

ശ്രീലങ്ക - നേപ്പാൾ - സെപ്തംബർ 29 ചൊവ്വ (രാവിലെ 5:30)

vachakam
vachakam
vachakam

ബംഗ്ലാദേശ് - മലേഷ്യ - സെപ്തംബർ 29 ചൊവ്വ (രാവിലെ 10:00)

ടൂർണമെന്റിന്റെ സെമി ഫൈനലുകൾ ഒക്ടോബർ 1നും സ്വർണ്ണ, വെങ്കല മെഡലുകൾക്കായുള്ള ഫൈനൽ പോരാട്ടങ്ങൾ ഒക്ടോബർ 3 ശനിയാഴ്ചയും നടക്കും. ടൂർണമെന്റ് ഘടനയനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും ഫൈനലിലോ വെങ്കല മെഡൽ പോരാട്ടത്തിലോ മാത്രമേ മുഖാമുഖം വരൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam