നക്കാപ്പിച്ച കണ്ട് നായർ വീഴരുത്, എൻഎസ്എസ് 'മക്കൾ സർവീസ് സൊസൈറ്റി' ആയി മാറിയെന്ന് കെ ബി ​ഗണേഷ് കുമാർ

SEPTEMBER 27, 2026, 4:32 AM

തൊടുപുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെ ബി ​ഗണേഷ് കുമാർ. എൻഎസ്എസിനെ ദുഷ്‌ടൻ്റെയും ഭീരുവിൻ്റെയും കയ്യിൽ നിന്നും രക്ഷിക്കണം എന്നും അതിനുള്ള തുടക്കമാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ആരംഭിച്ചതെന്നും കെ ബി ​ഗണേഷ് കുമാർ വ്യക്തമാക്കി.

ഇത് കേരളത്തിൽ ആളി പടരുമെന്നും ​ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. നക്കാപ്പിച്ച കണ്ട് നായർ വീഴരുതെന്നും കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. വണ്ടൻമേട് എൻഎസ്എസ് കരയോഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

എൻഎസ്എസ് എന്നത് എംഎസ്എസ് ആകുന്നുവെന്നും ​ഗണേഷ് കുമാർ കുറ്റപ്പെടുത്തി. മക്കൾ സർവീസ് സൊസൈറ്റി ആകുന്നു. ജനറൽ സെക്രട്ടറിയുടെ മക്കൾക്ക് വേണ്ടിയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ​ഗണേഷ് കുമാറിൻ്റെ പ്രതികരണം.

vachakam
vachakam
vachakam

പ്രൊഫസർ ആകാൻ യോഗ്യത ഇല്ലാത്ത സുകുമാരൻ നായരുടെ മകൾ ആണ് ഇന്ന് എൻഎസ്എസ് കോളേജുകൾ ഭരിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദേശം നൽകിയെന്നും ​ഗണേഷ് കുമാർ ആരോപിച്ചു.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയിൽ നിന്നും ബന്ധുവിനെ പറഞ്ഞ് വിട്ടതിനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ​അദ്ദേഹത്തിൻ്റെ വിശദീകരണം. മകളുടെ മകന് ജോലി ലഭിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് പൊന്നാട നൽകി സ്വീകരിച്ചുവെന്നും രമേശ് ചെന്നിത്തലക്ക് പൊന്നാട ഇല്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

സുകുമാരൻ നായരുടെ തല ചൊറിച്ചിൽ മാറി. പണ്ട് എന്ത് പറഞ്ഞാലും തലച്ചൊറിച്ചിൽ ആയിരുന്നു. ഇപ്പോൾ ആരോ പേനിന് വേണ്ടിയുള്ള മരുന്ന് വാങ്ങി നൽകിയെന്നും കെ ബി ​ഗണേഷ് കുമാർ പരിഹസിച്ചു. പ്രമേയം പാസാക്കി തന്നെ പേടിപ്പിക്കേണ്ടെന്നും ഇനിയും എത്ര പ്രമേയം വേണമെങ്കിലും പാസാക്കട്ടെയെന്നും ​ഗണേഷ് കുമാർ ഒരു ശുപാർശക്ക് വേണ്ടിയും സുകുമാരൻ നായരുടെ അടുത്ത് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും എൻഎസ്എസ് വിട്ട് പോകരുതെന്നും അകത്ത് നിന്നും പോരാടണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam