ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം; ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രി, കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

SEPTEMBER 27, 2026, 3:15 AM

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം ഇനി  ക്രൈംബ്രാഞ്ച് അന്വേഷിക്കും. ശിവസൂര്യയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും ഒരു തുമ്പും കിട്ടാത്തിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്.തുടർന്ന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ആക്ഷൻ കമ്മിറ്റി നേരിട്ട് ആവശ്യപ്പെട്ടു.ന്യൂ മാഹിയിലെത്തിയ ചെന്നിത്തല ഇവരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 8നാണ് ശിവസൂര്യ വീട് വിട്ടത്. 'താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും' എന്നിങ്ങനെയായിരുന്നു ശിവസൂര്യയുടെ കുറിപ്പ്. കൈയിലെ കാശ് തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. 

ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്. കാണാതായതിൻ്റെ നാൽപ്പത്തിയഞ്ചാം ദിവസമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യവുമായി രംഗത്തെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam