കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് ​ഗണേഷ് കുമാർ

SEPTEMBER 27, 2026, 4:18 AM

ഇടുക്കി: മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നുവെന്നും അല്ലെങ്കിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

താനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ടെന്നും എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം.

ഇങ്ങനെ ബസുകൾ വാങ്ങിയാലും കെ എസ് ആർ ടി സി രക്ഷപ്പെടില്ലെന്നും ​ഗണേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റാണ്. ആരാണ് സ്പോൺസർ എന്ന് വെളിപ്പെടുത്തണം. 20 ലക്ഷത്തിന്റെ സൗജന്യ യാത്ര നടത്തുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam