ഏഷ്യൻ ഗെയിംസ് ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗിന് വെള്ളി

SEPTEMBER 27, 2026, 4:06 AM

20.64 മീറ്റർ ദൂരത്തേയ്ക്ക് എറിഞ്ഞാണ് തജീന്ദർപാൽ സിംഗ് വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലാണ് തജീന്ദർപാൽ സിംഗിന് 20.64 മീറ്റർ ദൂരത്തേയ്ക്ക് എറിയാനായത്.
20.81 മീറ്റർ ദൂരത്തേയ്ക്ക് എറിഞ്ഞ ഇറാന്റെ മുഹമ്മദ്രെസ തയെബിസെയ്ക്ക് ആണ് സ്വർണം. സൗദി അറേബ്യയുടെ മുഹമ്മദ് തോലു വെങ്കലം നേടി.

കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ തജീന്ദർപാൽ സിംഗിന് ഇത്തവണ നിസാര വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇതോടെ തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന താരമായി തജീന്ദർപാൽ സിംഗ്.

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 28 ആയി. നാല് സ്വർണവും 11 വെള്ളിയും 13 വെങ്കലവും ആണ് ഇതുവരെ ഇന്ത്യ നേടിയത്. നിലവിൽ ഏഷ്യൻ ഗെയിംസിൽ 11 -ാം സ്ഥാനത്താണ് ഇന്ത്യ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam