ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനത്തിൽ ഷോട്ട്പുട്ടിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ മൻപ്രീത് കൗർ.
17.17 മീറ്റർ ദൂരം എറിഞ്ഞാണ് മൻപ്രീത് മൂന്നാം സ്ഥാനം നേടിയത്. വനിതകളുടെ പതിനായിരം മീറ്ററിലെ സീമയുടെ വെങ്കലത്തിനും 400 മീറ്റർ മിക്‌സഡ് റിലേയിലെ വെള്ളിക്കും ശേഷം അത്‌ലറ്റിക്‌സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.
ചൈനയുടെ ജിയാൻയുവാൻ സോങ് (19.40 മീറ്റർ) സ്വർണവും ലിൻ റു ഷാങ് (18.14 മീറ്റർ) വെള്ളിയും നേടി. ഈ ഇനത്തിൽ മത്സരിച്ച മലയാളി താരം കൃഷ്ണ ജയശങ്കർ മേനോൻ 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. അതേസമയം, പുരുഷന്മാരുടെ 100 മീറ്റർ സ്പ്രിന്റിൽ ഇന്ത്യൻ താരങ്ങളായ അനമേഷ് കുജുറിനും ഗുരിന്ദർവിർ സിങ്ങിനും സെമിഫൈനൽ കടമ്പ കടക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
