ഇന്ത്യയിൽ യഥാർത്ഥ ഫുട്‌ബോൾ സംസ്‌കാരമില്ല: കാർലോസ് ആൻസലോട്ടി

SEPTEMBER 25, 2026, 4:28 AM

ഇന്ത്യയിൽ യഥാർത്ഥ ഫുട്‌ബോൾ സംസ്‌കാരമില്ലെന്ന് ബ്രസീൽ ദേശീയ ടീം ഹെഡ് കോച്ച് കാർലോസ് ആൻസലോട്ടി. യുവതാരങ്ങളെ വളർത്തിയെടുക്കാൻ സഹായിക്കുന്ന താഴെത്തട്ടിലുള്ള വികസന പരിപാടികൾ ഇന്ത്യയിൽ ഇതുവരെ ശക്തമായിട്ടില്ലെന്ന് ആൻസലോട്ടി ചൂണ്ടിക്കാട്ടി. ഒക്ടോബർ 3ന് കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മൽസരത്തിന് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആൻസലോട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

ലോകോത്തര ടീമുകൾക്കെതിരെ കളിച്ചുള്ള മികച്ച പരിചയസമ്പത്ത് ഇന്ത്യക്കില്ലെന്നത് സത്യമാണെന്നും എങ്കിലും അവർ എങ്ങനെയാണ് കളിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ മൽസരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഫുട്‌ബോൾ സംസ്‌കാരത്തിന്റെ കുറവുണ്ടെന്നും അവർ മറ്റ് കായിക ഇനങ്ങളിൽ മികച്ചവരാണെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു.

പുതിയൊരു തലമുറയെ വാർത്തെടുക്കാൻ ഇന്ത്യ താഴെത്തട്ടിൽ കൂടുതൽ പണിയെടുക്കേണ്ടതുണ്ടെന്നും താൻ ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ലാത്തതിനാൽ കൊൽക്കത്ത സന്ദർശിക്കാൻ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

സെപ്തംബർ 25 മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ പനാമ, ബ്രസീൽ, ഉറുഗ്വേ എന്നീ പ്രമുഖ ടീമുകളെയാണ് ഇന്ത്യ നേരിടുന്നത്. ഇതിൽ ബ്രസീൽ, ഉറുഗ്വേ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾക്ക് പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയാണ് ആതിഥേയത്വം വഹിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam