നഗോയ: ഏഷ്യൻ ഗെയിംസ് വനിതാഹോക്കിയിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ ഗോൾപ്പെരുമഴ. കഴിഞ്ഞദിവസം ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 19-0ത്തിന് തോൽപ്പിച്ചിരുന്ന ഇന്ത്യ ഇന്നലെ രണ്ടാം മത്സരത്തിൽ ഇന്തോനേഷ്യയെ കീഴടക്കിയത് 17-1നാണ്.
ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറുപോയിന്റായ ഇന്ത്യ ബി ഗ്രൂപ്പിൽ ഒന്നാമതെത്തി. നാളെ തായ്‌ലാൻഡുമായാണ് ഗ്രൂപ്പിലെ അടുത്ത മത്സരം.
ഇന്തോനേഷ്യയ്ക്ക് എതിരെ ദീപിക, റുതുജ പിസൽ, നവ്‌നീത് കൗർ എന്നിവർ ഹാട്രിക് നേടി. സുനേലിത ടോപ്പോ, ലാൽറെസിയാമി, സാക്ഷി റാണ എന്നിവർ ഇരട്ടഗോളടിച്ചു. ഇഷികയും ക്യാപ്ടൻ സാലിമ ടിറ്റെയും ഓരോ ഗോളടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
