തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി. ഗതാഗത കമ്മീഷണറായി ജി. സ്പർജൻകുമാറിനെ നിയമിച്ചു.
ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്ന് സി.എച്ച് നാഗരാജുവിനെ മാറ്റിയതിനെ തുടർന്നാണ് പുതിയ നിയമനം. ഗതാഗത കമ്മീഷണറായി സി.എച്ച് നാഗരാജുവിനെ 2024 സെപ്റ്റംബറിലാണ് നിയമിച്ചതെന്ന് കേരള സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നു.
ഗതാഗത കമ്മീഷണർ പദവി ഐ.ജി. ഹെഡ്ക്വാർട്ടേഴ്സ് പദവിക്ക് തുല്യമാക്കിയിട്ടുണ്ട്. സി.എച്ച് നാഗരാജുവിനാണ് ഇന്റലിജൻസ് ഐജിയുടെ ചുമതല നൽകിയിരിക്കുന്നത്. തെക്കൻ മേഖലാ ഐജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു. നേരത്തെ സ്പർജൻകുമാർ സൗത്ത് സോൺ ഐ.ജിയായി പ്രവർത്തിച്ചിരുന്നു.
സെപ്റ്റംബർ 11നാണ് ഐഎഎസ് തലത്തിലും അഴിച്ചുപണി നടത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു. തിരുവനന്തപുരം കലക്ടർ അനു കുമാരി ഐഎഎസിനെ സ്പെഷ്യൽ കമ്മീഷണർ, ജിഎസ്ടിയായി മാറ്റി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. അരുൺ കെ വിജയൻ ഐഎഎസ് ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ് ഐഎഎസിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. കെ ഇമ്പശേഖർ ഐഎഎസാണ് പുതിയ സംസ്ഥാന ലോട്ടറീസ് ഡയറക്ടർ. കാസർഗോഡ് ജില്ലാ കലക്ടറായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെയും നിയമിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
