തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം കുറ്റപത്രം വേറെയായി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ റെയ്ഡിനായി എത്തിയ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്നതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്. തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
