തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി ശുപാർശയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം. മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും അന്വേഷണം നടത്തും. ഇഡി കത്തിലെ വിവരങ്ങളാകും അന്വേഷിക്കുക. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും.മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്കുശേഷമാണ് സർക്കാർ തീരുമാനം.
എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡി.ജി.പി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.
പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും കൊച്ചിയിലെ സിഎംആർഎൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് മാസപ്പടി കേസിന്റെ കേന്ദ്രം. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ച 1.72 കോടി രൂപയ്ക്ക് യഥാർഥത്തിൽ സേവനം നൽകിയിരുന്നില്ലെന്നും ഇത് നിയമവിരുദ്ധ പണമിടപാടാണെന്നുമാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സിഎംആർഎല്ലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ ഉണ്ടായത്.
സിഎംആർഎല്ലിൽ നിന്ന് വിവിധ രാഷ്ട്രീയ നേതാക്കൾക്കും മറ്റുള്ളവർക്കും പണം നൽകിയെന്ന വിവരങ്ങളും അന്വേഷണത്തിൽ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എസ്എഫ്ഐഒ അന്വേഷണം നടത്തി. തുടർന്ന് എക്സാലോജിക്കിനും വീണ വിജയനുമെതിരെ ഇഡി അന്വേഷണവും ആരംഭിച്ചു. കേസിൽ വീണ വിജയനെ പ്രതിയാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
