പൂക്കി സർക്കാർ "ഓശാരം'' സർക്കാർ! സതീശൻ സർക്കാരിനെ പരിഹസിച്ച് കെ ടി ജലീൽ

SEPTEMBER 22, 2026, 12:10 AM

 മലപ്പുറം:  മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാ​ദം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ഇതിനിടെ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീൽ രം​ഗത്തെത്തി.

  പൂക്കി സർക്കാർ 'ഓശാരം' സർക്കാർ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു കെ ടി ജലീലിന്റെ വിമർശനം. 

  പൂക്കി സർക്കാർ "ഓശാരം'' സർക്കാർ!

vachakam
vachakam
vachakam

മുഖ്യമന്തിയുടെ വിമാനയാത്ര ഓശാരം (സൗജന്യം)!

തദ്ദേശമന്ത്രിയുടെ റെയ്ഞ്ചറോവർ കാർ ഓശാരം!

മന്ത്രിമാരുടെ കുടുംബ സമേതമുള്ള വിദേശയാത്രാ ടിക്കറ്റുകളും സൗകര്യങ്ങളും ഓശാരം!

vachakam
vachakam
vachakam

പലമന്ത്രിമാരും ഉപയോഗിക്കുന്ന ATM കാർഡുകൾ ഓശാരം!

NB: ബെൻസോ, റോൾസ്റോയ്സ് കാറോ മന്ത്രിമാർക്ക്  ഓശാരം നൽകിയാൽ എയ്ഡഡ് സ്കൂൾ മാനേജർ പദവി ഉറപ്പ്. എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. 

വിവാദത്തിന് ബ്രേക്ക് ഇടാൻ റേഞ്ച് റോവർ ഷാജി തിരിച്ച് ഏല്പിച്ചെങ്കിലും വിമർശനം തുടരുകയാണ്. അതേസമയം, ഷാജി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് സർക്കാറിന് ലാഭമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ ന്യായീകരണം. യാത്രാവിവാദം കത്തുന്നതിനിടെയാണ് മഴക്കെടുതി ദുരന്തമുണ്ടായ മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേ‍ഡ് ഫ്ലൈറ്റ് യാത്ര.

vachakam
vachakam
vachakam

പൊലീസിൻ്റെ വാടക ഹെലികോപ്റ്ററിൻ്റെ കരാർ കാലാവധി തീർന്നതോടെയാണ് ബെംഗളൂരുവിൽ നിന്ന് ചാർട്ടേഡ് ഫ്ലേറ്റ് എത്തിയത്. എന്നാൽ, വാടക ഹെലികോപ്റ്ററിൻ്റെ ചെലവ് ആര് വഹിക്കുമെന്നതിൽ സർക്കാർ വിശദീകരണം നൽകിയിട്ടില്ല. 

മന്ത്രിമാരുടെ സ്വകാര്യ വിദേശ യാത്രകളും വിവാദമായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരുടെ യാത്രയായിരുന്നു വിമർശനത്തിനിടയാക്കിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam