ശബരിമല മണ്ഡലകാല ഒരുക്കത്തില്‍ അലംഭാവമുണ്ടെന്ന ദേവസ്വം മന്ത്രിയുടെ ആരോപണം തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

SEPTEMBER 22, 2026, 12:47 AM

പത്തനംതിട്ട: ശബരിമല മണ്ഡലകാല ഒരുക്കത്തില്‍ അലംഭാവമുണ്ടെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ രംഗത്ത്.പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തര്‍ എത്തിയതിനാലാണ് അരവണ ക്ഷാമം ഉണ്ടായത്. മണ്ഡലകാല ഒരുക്കത്തില്‍ വൈകലോ അലംഭാവമോ ഇല്ലെന്ന് ജയകുമാര്‍ വ്യക്തമാക്കി 

ദേവസ്വം ബോര്‍ഡ് ചെയ്യുന്ന കാര്യങ്ങള്‍ ഭക്തരോട് വിശദീകരിക്കുന്നുണ്ടെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്തിന് മുമ്പ് അരവണ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നട അടയ്ക്കുന്ന സമയം കൊണ്ട് പ്ലാന്റ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഒക്ടോബര്‍ 10 ഓടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും എന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പത്രവാര്‍ത്തകളൊക്കെ കാണുന്നുണ്ട്, എന്നുകരുതി തനിക്കെതിരെ ഒരു സംഘടിത നീക്കം ഉള്ളതായി തോന്നുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ഭഗവാന്‍ ഏല്‍പിച്ച ദൗത്യം കാലാവധി പൂര്‍ത്തീകരിക്കും വരെ നിര്‍വഹിക്കുമെന്നും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതാണ് ക്ഷാമത്തിന് കാരണം എന്നായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്റെ വിമർശനം.അരവണ പ്രതിസന്ധിയില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആശങ്ക അറിയിക്കും. വേണ്ടിവന്നാല്‍ സ്പെഷ്യല്‍ ടീമിനെ വച്ച് മണ്ഡല കാലം നടത്തുന്നത് ആലോചിക്കും എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് മന്ത്രി ബോര്‍ഡിനെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam