പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

SEPTEMBER 21, 2026, 10:26 PM

പാലക്കാട്: പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി - പെരിന്തല്‍മണ്ണ റോഡില പുതിയ ഫിഷ് മാര്‍ക്കറ്റിന് സമീപം പുലര്‍ച്ചെ 4.30ഓടെയായിരുന്നു അപകടം നടന്നത്.

ഡ്രൈവർ സമയോചിതമായി ഇടപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ബസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസിയുടെ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam