തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയിൽ പ്രതികരിച്ച് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരാണെന്നും ബോർഡ് ചെയ്യേണ്ടത് ദൈനംദിന കാര്യങ്ങളാണെന്നും വി എൻ വാസവൻ വ്യക്തമാക്കി.
സർക്കാർ ദേവസ്വം ബോർഡിനെ സഹായിക്കണം. പരസ്പരം കുറ്റപ്പെടുത്തൽ അല്ല പരസ്പരം യോജിച്ചുള്ള പ്രവർത്തനമാണ് ആവശ്യം. ചർച്ച ചെയ്താണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മണ്ഡല കാലത്ത് ജൂൺ മാസം തന്നെ ആദ്യ യോഗം വിളിച്ചിരുന്നതായും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.തീർത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിംഗുകൾ നടത്തിയിരുന്നു. മുൻപ് എല്ലാ ഏകോപനവും ചെയ്താണ് ഭംഗിയായി കാര്യങ്ങൾ ചെയ്തത്.
ദേവസ്വം വകുപ്പ് മന്ത്രി തന്നെ മുൻകൈ എടുത്ത് ദേവസ്വം ബോർഡിനെ കൂടി ഉൾപ്പെടുത്തി വേണം മുന്നോട്ടുപോകേണ്ടത്.32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
