തിരുവനന്തപുരം: 'മാസപ്പടി' കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ കത്തിന്മേൽ സംസ്ഥാന സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.
കേസിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് ആലോചിക്കുന്നത്.
ഇഡി നൽകിയ വിവരങ്ങളിൽ തെളിവുകളുണ്ടെങ്കിൽ പ്രാഥമിക പരിശോധന നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്നാണ് വിജിലൻസിനും സർക്കാരിനും എജി നൽകിയ നിർദേശം.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വിജിലൻസ് അന്വേഷണ രീതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകും. ഇഡിയുടെ നിർദേശത്തിൽ സ്വതന്ത്രമായി സംസ്ഥാന ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സർക്കാരിൻറെ നീക്കം.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയ പശ്ചാത്തലത്തിലാണ് സർക്കാരിൻറെ ഈ നിർണായക നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
