‘തുടർഭരണം പാർട്ടിയിൽ അഹങ്കാരമുണ്ടാക്കി'; തിരുത്തലുകൾ നേരത്തെ വേണമായിരുന്നുവെന്ന് തോമസ് ഐസക്ക്

SEPTEMBER 21, 2026, 11:28 PM

തിരുവനന്തപുരം: കേരളത്തിലെ സിപിഐഎമ്മിന്റെ സംഘടനാപരമായ ദൗർബല്യങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും പല തിരുത്തലുകളും നേരത്തെ തന്നെ നടത്താമായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് ആവശ്യമായ തിരുത്തലുകൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി പത്ത് വർഷം അധികാരത്തിലിരുന്നത് കേരളത്തിൽ ആദ്യ അനുഭവമാണെന്നും ദീർഘകാലത്തെ തുടർഭരണം സ്വാഭാവികമായും അഹങ്കാരത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ബംഗാളിൽ സംഭവിച്ച വലിയ തിരിച്ചടിയെക്കുറിച്ച് കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന പാർട്ടി സമ്മേളനങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗ്രത വേണമെന്ന് ഓർമിപ്പിച്ചിട്ടും പിന്നീട് ഉദാസീനമായ സമീപനം ഉണ്ടായെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഭരണം ലഭിച്ച പ്രദേശങ്ങളിലേക്ക് പാർട്ടി പ്രവർത്തനം ചുരുങ്ങിയെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടപ്പോഴും കേരളത്തിൽ പാർട്ടി പിടിച്ചുനിന്നു. പത്ത് വർഷത്തെ സർക്കാർ പ്രവർത്തനം വിലയിരുത്തിയപ്പോൾ, പ്രകടനം മികച്ചതായിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങളാണ് പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിന്റെ പ്രതികാരനയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞപ്പോൾ മുൻഗണനകൾ നിശ്ചയിക്കുന്നതിൽ പിഴവുണ്ടായെന്നും ഐസക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ കുറവ് വരുത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർഭരണം പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന വിലയിരുത്തലിനെ വ്യക്തികളെ കേന്ദ്രീകരിച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം വേണ്ടത്ര ഉണ്ടായില്ല. വർഗ, ബഹുജന സംഘടനകൾക്ക് അംഗങ്ങളുടെ അവകാശങ്ങൾക്കായി ആവശ്യമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

സർക്കാർ നയങ്ങളോടുള്ള എതിർപ്പ് ആവശ്യമുള്ളപ്പോൾ ട്രേഡ് യൂണിയനുകൾക്ക് തുറന്നുപറയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും അധികാരത്തിലെത്തുന്നതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ശരിതെറ്റുകൾ സംബന്ധിച്ച് താൻ വിലയിരുത്തുന്നില്ലെന്നും ഐസക്ക് വ്യക്തമാക്കി.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തതിലോ പാർട്ടി സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതിലോ തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കാനുണ്ടെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam