കോട്ടയം: വളർത്തുമൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന പലരുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കോട്ടയത്ത് നിന്ന് വരുന്നത്.
കാറില്‍നിന്നു ചാടിപ്പോയ പൂച്ചക്കുട്ടിയെ കണ്ടെത്തുന്നവർക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് വീട്ടമ്മ. പള്ളിക്കത്തോട് സ്വദേശിനിയായ അംബികയുടെ രണ്ടു മാസം പ്രായമുള്ള പൂച്ചക്കുട്ടിയെയാണ് കഴിഞ്ഞ രണ്ടുമുതല്‍ കാണാതായത്.
പള്ളിക്കത്തോട്- മഞ്ഞാമറ്റം- മരങ്ങാട്ടുപിള്ളി- കുറവിലങ്ങാട്- റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ പൂച്ചക്കൂട്ടി കാറില്‍നിന്നു ചാടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും പൂച്ചക്കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതോടെ പൂച്ചക്കുട്ടിയെ കണ്ടെത്തി നല്‍കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയായിരുന്നു. പൂച്ചക്കൂട്ടിയെ കണ്ടെത്തിയാല്‍ 9496914913 എന്ന നമ്പറിലേക്ക് അതിന്റെ വീഡിയോയും ഫോട്ടോകളും അയച്ചുകൊടുക്കണം.
തുടര്‍ന്നു ഇതു തന്റെ പൂച്ചക്കുട്ടിയാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞ് ഏറ്റെടുത്തശേഷമേ പാരിതോഷികം നൽകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
