പാലക്കാട്: മതിയായ കാരണങ്ങളില്ലാതെ അപായച്ചങ്ങല വലിയ്ക്കരുതെന്നാണ് നിയമം. മതിയായ കാരണങ്ങളില്ലാതെ ചെയിൻ വലിച്ചാൽ 1000 രൂപ പിഴ അടയ്ക്കണം. ഇവിടെ ഭാര്യയ്ക്കും മകൾക്കും ട്രെയിനിൽ കയറാൻ കഴിയാത്തതിനാൽ റിട്ട. റെയിൽവേ സൂപ്രണ്ട് അപായ ചങ്ങല വലിച്ച സംഭവത്തിൽ സമൻസ് കിട്ടിയിരിക്കുകയാണ്.
കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണു ഷൊർണൂർ റെയിൽവേ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചത്. ജൂൺ 15നാണ് സംഭവം നടന്നത്.
ആലുവയിൽ നിന്നു എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ഡി1 കോച്ചിൽ റിസർവ് ചെയ്ത വിജയനും ഭാര്യയും മകളും ഡിസ്പ്ലേ ബോർഡിൽ പറഞ്ഞ സ്ഥലത്താണു കാത്തുനിന്നത്.
ഡിസ്പ്ലേ ബോർഡിൽ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണു ട്രെയിൻ നിർത്തിയതെന്നും രണ്ടു മിനിറ്റ് സ്റ്റോപ്പുള്ള ട്രെയിൻ ഒരു മിനിറ്റ് മാത്രമാണു സ്റ്റേഷനിൽ നിർത്തിയതെന്നും ഇതിന്റെ തെളിവുകൾ അന്നുതന്നെ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) നിന്നു ശേഖരിച്ചിട്ടുണ്ടെന്നും വിജയൻ പറഞ്ഞു. ട്രെയിൻ മുന്നോട്ടുനീങ്ങുന്നതിനിടെ വിജയൻ കയറിയെങ്കിലും ഭാര്യയ്ക്കും മകൾക്കും കയറാനായില്ല. അതോടെ ചെയിൻ വലിക്കുകയായിരുന്നു.
പിഴ ഒടുക്കാൻ തയാറാകാഞ്ഞതിനെ തുടർന്നാണ് ആർപിഎഫ് കേസിൽ സമൻസ് അയച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
