നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി 

OCTOBER 13, 2026, 8:06 AM

കൊച്ചി: നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. മദ്യം ലഹരിയില്‍ മൂന്ന് പേരെ മിനി കൂപ്പർ ഇടിച്ച് കൊന്ന കേസിൽ സുഹൈൽ സജീവും കൂട്ടാളികളും നിലവില്‍ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈൽ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാർ മത്സരയോട്ടം നടത്തിയോ എന്നതിൽ അടക്കം വ്യക്തത തേടാൻ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

അതേസമയം   അപകടത്തിൽ മരിച്ച ഗോപികയുടെ രക്തസാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശേഖരിച്ചതിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രം​ഗത്തെത്തി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി തുന്നിക്കെട്ടിയ മൃതദേഹത്തിലെ തുന്നൽ അഴിച്ചാണ് രക്തസാമ്പിൾ എടുത്തതെന്ന് ഗോപികയുടെ പിതാവ് എം.ആർ. പ്രദീപ്കുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാമ്പിൾ ശേഖരിക്കാൻ ആരാണ് നിർദേശം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾ കളമശേരി ആശുപത്രിയിലായിരുന്നു. നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ഗോപികയുടെ മൃതദേഹം വിട്ടുകിട്ടിയതെന്നും ആ സമയത്ത് കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

രക്തസാമ്പിൾ എടുക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ കുടുംബത്തിന് ഗുണകരമാകുന്ന കാര്യത്തിനാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കാറിൽനിന്ന് ലഭിച്ച രക്തസാമ്പിളുമായി ഗോപികയുടെ സാമ്പിൾ താരതമ്യം ചെയ്യാനാണെന്നും അതുവഴി അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിയാൻ സഹായിക്കുമെന്നും സി.ഐ. പറഞ്ഞതായി പിതാവ് വിശദീകരിച്ചു. എന്നാൽ, ഇപ്പോൾ ഈ നടപടിയെക്കുറിച്ച് സംശയമുണ്ടെന്നും ആരാണ് മുകളിൽനിന്ന് നിർദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നെടുമ്പാശേരി അപകടവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നു. മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ഒന്നാം പ്രതിയായ സുഹൈൽ വാഹനം ഓടിച്ചതെന്നാണ് റിപ്പോർട്ടിലെ പരാമർശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam