നവരാത്രിക്ക് ബെംഗളൂരു–തിരുവനന്തപുരം പ്രത്യേക ട്രെയിൻ അനുവദിച്ചു; സർവീസ് ഒക്ടോബർ 16ന്

OCTOBER 13, 2026, 9:23 AM

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്.

ബെംഗളൂരു – തിരുവനന്തപുരം (ഒക്ടോബർ 16, വ്യാഴം) വൈകിട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

തിരുവനന്തപുരം –ബെംഗളൂരു (മടക്കയാത്ര): ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പൂജാവെക്കേഷൻ പ്രമാണിച്ച് നാട്ടിലേക്ക് വരുന്ന മലയാളി യാത്രക്കാർക്കും ഐ.ടി ജീവനക്കാർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പ്രത്യേക സർവീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam