കൊച്ചി: നെടുമ്പാശേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിച്ച് ആലുവ റൂറൽ എസ്.പി സുദർശൻ.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾ പൊലീസിന്റെ നടപടികളിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എസ്.പി ബന്ധപ്പെട്ടത്. കേസ് അന്വേഷണത്തിൽ കുടുംബങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ഉന്നയിക്കപ്പെട്ട മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്നും എസ്.പി വ്യക്തമാക്കി.
വയനാട് മടക്കിമല സ്വദേശി ദേവിക, സുള്ള്യ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക എന്നിവരുടെ കുടുംബങ്ങളെയാണ് എസ്.പി നേരിട്ട് വിളിച്ച് സംസാരിച്ചത്.
പ്രതി മദ്യപിച്ചിരുന്നുവെന്ന കാര്യം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേസിലെ സാക്ഷികൾക്ക് പ്രതികളുടെ പേര് അറിയാതിരുന്നതിനാലാണ് എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ഇത് കേസന്വേഷണത്തെ യാതൊരു തരത്തിലും ബാധിക്കില്ല. പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തത് കോടതിയുടെ തീരുമാനമാണെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം പ്രതിയ്‌ക്കെതിരെ ഗുരുതരമായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. പ്രതി സുഹൈലിനെതിരെ കർശനമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ഡിജിപി പറഞ്ഞു. അതേസമയം, പ്രതിക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 'കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും.അതിൽ ഒരു സംശയവും വേണ്ട. പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത്. ഇതിന് അർത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും', ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
