ചെന്നൈ: കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ രാജിവച്ചു. എംപി സ്ഥാനവും രാജിവെച്ചതായി മുരുകന് അറിയിച്ചു. രാജി തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനെന്നാണ് വിശദീകരണം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസംഭാഗമാണ് മുരുകന്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു ശേഷമാണ് രാജി പ്രഖ്യാപനം. എക്സിലൂടെയാണ് മുരുകൻ രാജി വിവരം പങ്കുവെച്ചത്.
താഴെത്തട്ടിൽ പ്രവർത്തിക്കണം, എന്ന് പറഞ്ഞ മുരുകൻ രാജ്യസഭാ അംഗത്വവും രാജിവച്ചു. എൽ മുരുകന്റെ രാജി ബിജെപിക്കും വലിയ തിരിച്ചടിയായി. 2030 വരെ രാജ്യസഭാംഗത്വ കാലാവധി ഉണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമാണ് അദ്ദേഹത്തിന്റെ രാജി.
2020ലാണ് മുരുഗനെ ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. 2021 ജൂലൈയിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയിലെത്തി. മുരുഗനുശേഷം കെ. അണ്ണാമലൈയാണ് പാർട്ടി തമിഴ്നാട് അധ്യക്ഷനായി ചുമതലയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
