അഭിമന്യു വധക്കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി  

OCTOBER 13, 2026, 9:21 AM

കൊച്ചി:  അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. 

 നേരത്തെ രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. കേസ് അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മുമ്പ് എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയും സമാനമായ ഹർജി തള്ളിയിരുന്നു. 

കേസിലെ 24, 25 പ്രതികളായ നജീബ്, ഷാനവാസ് എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.   

vachakam
vachakam
vachakam

   2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കോളജിലെ ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലുമായി ബന്ധപ്പെട്ട് സംഭവദിവസം സംഘര്‍ഷമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.   സംഘര്‍ഷത്തിനിടെ അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അഭിമന്യു റോഡരികില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam