കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിൽ അടച്ചിട്ട കോടതി മുറിയിൽ വിചാരണ നടത്തണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കും.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീരുമാനമെടുക്കുന്നത്.
വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. രഹസ്യ വിചാരണ നടത്തേണ്ട അസാധാരണ സാഹചര്യമില്ലെന്നും വിചാരണ നടപടികൾ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികളുടെ ആവശ്യമെന്നുമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, കേസിലെ 16 പ്രതികളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിചാരണയ്ക്കിടെ അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും കോടതി മുറിയിൽ പ്രവേശിപ്പിക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.ഒക്ടോബർ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ ആവശ്യം കോടതിയുടെ പരിഗണനയിൽ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
