തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 21 കേസുകളിൽ ഒന്നിലാണ് ചോറ്റാനിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഒരു വിവാദ ഉത്തരവിന്റെ മറപിടിച്ച്, കർഷകരെയും ആദിവാസികളായ ഭൂവുടമകളെയും കബളിപ്പിച്ചാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയത്. നാല് കോടിയോളം വിലവരുന്ന മരങ്ങൾ വെറും 14 ലക്ഷം രൂപ നൽകിയാണ് ഭൂവുടമകളിൽ നിന്ന് പ്രതികൾ കൈക്കലാക്കിയത്. ഈ മരംകൊള്ളയിലൂടെ സർക്കാരിന് ഏകദേശം 14 കോടി രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു,
ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിച്ചത്. 41 കേസുകളിലായി ഏകദേശം 85,000 പേജുകൾ അടങ്ങുന്ന വിപുലമായ കുറ്റപത്രമാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ഈ കേസിലാണ് ഇപ്പോൾ വനംവകുപ്പും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഈ കേസിൽ ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ മരംമുറിക്കേസിൽ അന്തിമ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം.
വനം വകുപ്പിന്റെ കേസും ചോറ്റാനിക്കരയിലെ വഞ്ചനാക്കേസും പരസ്പരം ബന്ധപ്പെട്ടതാണെന്നും അതിനാൽ വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ചോറ്റാനിക്കരയിലെ കേസ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം. ഇതിനിടെയാണ് വനം വകുപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
