കൊച്ചി: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്.
മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണ്. മന്ത്രിമാരുടേത് ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകളാണ്. നേരത്തെ മംഗലാപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മുഖ്യമന്ത്രി മറച്ചുവച്ചെന്ന് പി. രാജീവ് ആരോപിച്ചു.
ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ജനങ്ങളുടെ സർക്കാർ അല്ല. മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേയെന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നതെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
