പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകി; ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്

SEPTEMBER 21, 2026, 9:53 PM

പറവൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസെടുത്ത് പോലീസ്. പറവൂർ പോലീസാണ് കേസെടുത്തത്.

ശനിയാഴ്ചയാണ് മൂവരും പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. 16 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾ അമിതമായി ഛർദിച്ചു. മുനമ്പം ഭാഗത്ത് ബസ് ഇറങ്ങിയതോടെ പെൺകുട്ടി തളർന്നുവീഴുകയും ചെയ്തിരുന്നു.

തുടർന്ന്, മുനമ്പം പോലീസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി കള്ള് കഴിച്ചതാണ് ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ കാരണമെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

vachakam
vachakam
vachakam

പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam