മുട്ടിൽ മരംമുറി  കേസിലും  അഗസ്റ്റിൻ സഹോദരങ്ങൾക്ക് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം

SEPTEMBER 22, 2026, 1:47 AM

ദില്ലി: മുട്ടില്‍ മരം മുറി കേസിന്റെ വിചാരണ വയനാട് കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവ്. ചോറ്റാനിക്കര കോടതിയിലെ വിചാരണയാണ് മാറ്റിയത്.   മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.  ഇതോടെ മുട്ടിൽ മരംമുറിയിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുന്ന കോടതി തന്നെ വഞ്ചനാകേസും പരിഗണിക്കും.

ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നും, കേസ് വയനാട്ടിലേക്ക് മാറ്റണമെന്നുമുള്ള ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ഹർജിയാണ് സുപ്രീം കോടതി അംഗീകരിച്ചത്. രണ്ടും കേസും ഒരേ കോടതിയിൽ വിചാരണ നടത്താനാണ് സുപ്രീ കോടതി നിര്‍ദേശം.  സുപ്രീം കോടതിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വയനാട്ടിൽ നിന്ന് മുറിച്ചു കടത്തിയ മരങ്ങൾ, വിൽക്കാൻ പാസ് ഉണ്ടെന്ന് കാണിച്ച്, തടി വ്യവസായി അലിയാർക്ക് വിറ്റിരുന്നു. തുടർന്ന് അലിയാർ നൽകിയ വഞ്ചന കേസിൽ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിചാരണയാണ് വയനാട്ടിലേക്ക് ഇപ്പോൾ മാറ്റിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam