'ഒരു തെറ്റും ചെയ്തിട്ടില്ല, പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും'; ഇഡി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് പി.എ മുഹമ്മദ് റിയാസ്

SEPTEMBER 22, 2026, 4:18 AM

തിരുവനന്തപുരം: ഇഡി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്.ഒരു തെറ്റും താൻ ചെയ്തിട്ടില്ല, പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും ഒരു തെറ്റും ചെയ്യാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തതെന്നും തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തതിനെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

vachakam
vachakam
vachakam

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് എസ്ഐടിക്ക് നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനുമായി  നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് രമേശ് ചെന്നിത്തല നിർദേശം നൽകിയത്. 

ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam