ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസണിന്റെ കഴിവിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും മന:പ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും കോച്ച് ഗൗതം ഗംഭീർ. ന്യൂഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഗംഭീർ.
അഫ്ഗാനെതിരായ പരമ്പരയിൽ വൈഭവിനെ കരയ്ക്കിരുത്തി സഞ്ജുവിനെ കളിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗംഭീർ. 15 വയസായാലും 30 വയസായാലും ഇന്ത്യൻ ടീമിന്റെ പ്‌ളേയിംഗ് ഇലവനിലേക്കെത്താൻ കാത്തിരുന്നേ പറ്റൂവെന്ന് പറഞ്ഞ ഗംഭീർ ഇലവനിൽ ഇടംപിടിക്കാൻ കളിക്കാർ തമ്മിൽ കടുത്ത മത്സരം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. '' വൈഭവിന്റെ കഴിവ് എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. പക്ഷേ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി മികച്ച പ്രകടനം നടത്തുന്ന ഒരാൾ ടീമിലേക്ക് പുതുതായി വന്ന ഒരാളേക്കാൾ എപ്പോഴും മുന്നിലായിരിക്കും. ശരിയായ അവസരം വരുമ്പോൾ വൈഭവിനെയും പരിഗണിക്കും.' ഗംഭീർ പറഞ്ഞു.
തന്റെ കോച്ചിങ് കരിയറിലെടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇംഗ്ലണ്ട് പര്യടനത്തിൽ സഞ്ജുവിനെ പുറത്തിരുത്തിയതെന്നും ഗംഭീർ വെളിപ്പെടുത്തി. അന്ന് വൈഭവിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തേണ്ടി വന്നത് വലിയ വിഷമം ഉണ്ടാക്കിയെന്നും സഞ്ജുവിന്റെ കഴിവ് എന്തെന്ന് തനിക്കറിയാമെന്നും കോച്ച് പറഞ്ഞു. ട്വന്റി20 ലോകകപ്പ് നേടിത്തന്ന കോംബിനേഷൻ തുടരാനാണ് താൽപര്യമെന്നും അദ്ദേഹം വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
