ട്രെയിന്‍ അപകടത്തില്‍ യുവാവും ഇന്ത്യന്‍ വംശജയും മരിച്ച സംഭവം: അപകടം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്; വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

SEPTEMBER 19, 2026, 4:04 AM

ന്യൂയോര്‍ക്ക്: ലോവര്‍ മന്‍ഹാറ്റന്‍ സ്റ്റേഷനില്‍ ട്രെയിനിടിച്ച് ഇന്ത്യന്‍ വംശജയായ മലൈക ചിത്രയും നേപ്പാള്‍ വംശജനായ സുഹൃത്ത് നവം കൗളും കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച പുലര്‍ച്ചെ പ്ലാറ്റ്ഫോമില്‍ വച്ച് പരസ്പരം സ്‌നേഹ പ്രകടനം നടത്തുന്നതിനിടെ അബദ്ധത്തില്‍ ട്രാക്കിലേക്ക് വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മലൈകയ്ക്ക് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന് തൊട്ടുമുന്‍പ് ഇരുവരും പ്ലാറ്റ്ഫോമില്‍ സംസാരിച്ചിരിക്കുന്നതിന്റെയും തുടര്‍ന്ന് യുവാവ് ട്രാക്കിലേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ട്രാക്കില്‍ രണ്ടുപേരെ കണ്ട് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ലെന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍ വെളിപ്പെടുത്തി. ഇരുവരും മദ്യപിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ആത്മഹത്യാ സാധ്യതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം യുഎസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഓപ്പറേഷന്‍സ് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു മലൈക. നവം കൗള്‍ ഡേറ്റ അനലിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam