മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം പ്രവാസി മലയാളിയുടേത് 

SEPTEMBER 19, 2026, 2:01 AM

കണ്ണൂർ: മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക  വാഹനം സംബന്ധിച്ചാണ് ഇപ്പോൾ വിവാദങ്ങൾ ഉയരുന്നത്.

സർക്കാർ നൽകിയ വാഹനത്തിന് പകരം മന്ത്രി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്  കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബ് വാണിയടത്തിൻ്റെ  റെയ്ഞ്ച് റോവർ കാറാണ്.

 ഒരാളിൽ നിന്നും സൗജന്യം കൈപ്പറ്റാൻ പാടില്ലെന്നിരിക്കേ മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു.  

vachakam
vachakam
vachakam

എന്നാൽ സർക്കാർ വാഹനം ഉപയോഗയോഗ്യമല്ലാത്തതിനാലാണ് സുഹൃത്ത് നൽകിയ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയിരുന്നത്. സുഹൃത്തിൻ്റെ വാഹനത്തിൽ ബോർഡ് വെച്ച് യാത്ര ചെയ്യുന്നതിന് സർക്കാരിൻ്റെ അനുമതിയുണ്ടെന്ന് കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു.

 റിയാദിൽ ബിസിനസ് ചെയ്യുന്ന യാക്കൂബ് ലീഗ് പ്രവാസി സംഘടനയായ കെഎംഎംസിയുടെ കണ്ണൂർ ജില്ലാ ഭാരവാഹിയാണ്.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam