പാലക്കാട്: മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ.
ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. പിണറായി വെള്ളത്തിന് മുകളിൽ തല ഉയർത്തി നിൽക്കും. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
എഫ്ഐആർ ഇട്ടില്ലെങ്കിൽ അതിനർത്ഥം പിണറായി കുറ്റക്കാരനല്ല എന്നാണ്.എന്നാൽ, എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങൾ എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
