കണ്ണൂർ: കേരളത്തിൽ നിരവധി മിസ്സിംഗ് കേസുകളാണ് ഇന്നും യാതൊരുവിധ തെളിവുകളും ഇല്ലാതെ അവശേഷിക്കുന്നത്.
കണ്ണൂർ കുറ്റ്യാട്ടൂരിലെ യുവതിയെ 10 വർഷം മുൻപ് കാണാതായിരുന്നു. ഇന്നും ഇവരെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ഇല്ല,
10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അച്ഛൻ മുഹമ്മദലിയാണ്.
കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞായിരുന്നു 19കാരിയായ ഹസ്റത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മുഹമ്മദാലി പറയുന്നു.
ഇതുവരെയുണ്ടായ മെല്ലപ്പോക്ക് അവസാനിപ്പിച്ച് മകളെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ മുഹമ്മദാലി ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
