കെ.എൻ ബാലഗോപാലിനായി പ്രചാരണ വിഡിയോ; നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം

SEPTEMBER 19, 2026, 12:34 AM

 കൊല്ലം:  കെ.എൻ ബാലഗോപാലിന് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ ആരോപണ വിധേയരായ ഇടത് അനുകൂല പൊലീസ് സംഘടനാ നേതാക്കളെ സ്ഥലംമാറ്റി. 

കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. 

കൊല്ലം റൂറലിലെ നാല് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. വകുപ്പുതല അന്വേഷണത്തിന് ഒടുവിൽ ദക്ഷിണമേഖലാ ഐജിയാണ് നടപടി സ്വീകരിച്ചത്. 

vachakam
vachakam
vachakam

 നജീം എസ് (കോട്ടയം), സുജിത്ത് എസ്.എൽ (ആലപ്പുഴ), ശിവേഷ് എ.എസ്  (കോട്ടയം), ചിന്തു വി (ആലപ്പുഴ) എന്നിവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലംമാറ്റിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam