കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

SEPTEMBER 18, 2026, 11:32 PM

തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. 

ഈ മാസം 14 നാണ് പെണ്‍കുട്ടി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് റേഡിയോളജി വിഭാഗത്തില്‍ നിന്ന് എക്‌സ്‌റേ എടുത്തപ്പോള്‍ നട്ടെല്ലിന് വളവുള്ള 86 കാരിയായ മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിമാണ് ജീവനക്കാര്‍ മാറി നല്‍കിയത്. എക്‌സ്‌റേ ഫിലിമില്‍ രോഗിയുടെ പേരും വയസും വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അത് പരിശോധിച്ച ഡോക്ടര്‍ അപാകത തിരിച്ചറിയാതെ പെണ്‍കുട്ടിക്ക് ശ്വാസതടസത്തിനും വേദനയ്ക്കുമുള്ള മരുന്നുകള്‍ കുറിച്ച് നല്‍കുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, എക്സ്റേ മാറിനൽകിയതിൽ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ റേഡിയോളജി, പൾമണോളജി വകുപ്പുകളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam