മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാന്‍ നിയമോപദേശം; ആഭ്യന്തരവകുപ്പ് തീരുമാനം ഇന്ന്

SEPTEMBER 18, 2026, 8:32 PM

തിരുവനന്തപുരം: വിവാദമായ സി.എം.ആര്‍.എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ഇന്ന് നിര്‍ണായക തീരുമാനമെടുക്കും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. വിജിലന്‍സിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മുന്‍ ഭരണാധികാരികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിലവില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

പഴയ റിപ്പോര്‍ട്ടുകളോ മുന്‍ സര്‍ക്കാരിന്റെ നിലപാടുകളോ കേസ് അന്വേഷണത്തിന് നിയമപരമായ തടസ്സമാകില്ലെന്ന് എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹവാല ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമോയെന്ന കാര്യത്തിലും പുതിയ സര്‍ക്കാര്‍ ഇന്ന് അന്തിമ നിലപാട് സ്വീകരിക്കും. കേസെടുക്കുമ്പോഴുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ക്രമസമാധാന വശങ്ങളും വിശദമായി വിലയിരുത്തിയാകും ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam