മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡ് 17-ാം പതിപ്പ്: ഏഴ് സംസ്ഥാനങ്ങളിലായി 1,500 സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യും

SEPTEMBER 18, 2026, 9:59 AM

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻ.ബി.എഫ്.സി. ആയ മുത്തൂറ്റ് ഫിനാൻസ്, സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന സി.എസ്.ആർ. പ്രോഗ്രാമായ 'മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡിന്റെ' 17-ാമത് പതിപ്പിന് തുടക്കം കുറിച്ചു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ കൊച്ചിയിലെ സൻസ്‌കാര സ്‌കൂളിലായിരുന്നു ദേശീയതല ഉദ്ഘാടനം. 202627 പതിപ്പിലൂടെ ഏഴ് സംസ്ഥാനങ്ങളിലായി, എട്ട്, ഒൻപത് ക്ലാസ് പരീക്ഷകളിൽ മികവ് പുലർത്തിയ സർക്കാർ സ്‌കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കായി 1,500 സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. ഇതിനായി 50 ലക്ഷത്തിലധികം രൂപ വകയിരുത്തിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും അവരുടെ അക്കാദമിക് നേട്ടത്തിനുള്ള അംഗീകാരമായി 3,000 രൂപ വീതം ക്യാഷ് അവാർഡായി ലഭിക്കും. കേരളം, ചെന്നൈ, മധുര, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഗോവ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

vachakam
vachakam
vachakam

ഇന്ത്യയിലുടനീളമുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെ ആദരിക്കുന്നതിനുള്ള പ്രമുഖ വേദിയാണ് മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡ്. പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ 13,411 അവാർഡുകളിലൂടെ ആകെ 3,75,75,500 രൂപയുടെ സ്‌കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.

സുതാര്യതയും അർഹതയും മുൻനിർത്തി, അതത് ജില്ലാ വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളിലെ സ്‌കൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനിയുടെ സി.എസ്.ആർ. മാനേജർമാരുടെയും ബ്രാഞ്ച് ടീമുകളുടെയും നേതൃത്വത്തിലാണ് അവാർഡ് വിതരണം ഏകോപിപ്പിക്കുന്നത്.

ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് അധ്യക്ഷത വഹിച്ചു, തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ സുബിൻ പോൾ, എറണാകുളം സെന്റ് തെരേസാസ് കോളേജ് ഡീൻ ഡോ. നിർമ്മല പത്മനാഭൻ, സൻസ്‌കാര സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ എന്നിവർ ചടങ്ങിൽ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി.

vachakam
vachakam
vachakam

കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡിന്റെ 202627 പതിപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്. അതത്ജില്ലാ വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

'വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹങ്ങൾ ആത്മവിശ്വാസത്തോടെ പിന്തുടരാൻ പ്രോത്സാഹനം നൽകുന്ന പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് അക്കാദമിക് മികവിനെ അംഗീകരിക്കുക എന്നത്,' മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു.

'മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡിലൂടെ സർക്കാർ സ്‌കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികളുടെ നേട്ടങ്ങളെ ആഘോഷിക്കാനും അവരുടെ ഉപരിപഠനത്തെ പിന്തുണയ്ക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ സംരംഭം കൂടുതൽ യുവമനസ്സുകളെ മികവിനായി പരിശ്രമിക്കാനും അവരുടെ കഴിവുകൾ തിരിച്ചറിയാനും സഹായിക്കുമെന്ന് കരുതുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam