ഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തങ്ങളുടെ ആചാര്യനല്ലെന്ന് ഗ്ലോബൽ എൻ.എസ്.എസ് (Global NSS) പ്രസിഡന്റ് എം.കെ.ജി. പിള്ള. സെപ്റ്റംബർ 20-ന് ഡൽഹിയിൽ വെച്ച് ഗ്ലോബൽ എൻ.എസ്.എസിന്റെ ആഗോള നായർ സമ്മേളനം നടക്കാനിരിക്കെയാണ് എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഡൽഹിയിൽ നടക്കുന്ന ആഗോള നായർ സമ്മേളനത്തിന്റെ ഉദ്ഘാടകൻ. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിലപാടുകൾക്കെതിരെ വിവിധ എൻ.എസ്.എസ് ഘടകങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് ഗ്ലോബൽ എൻ.എസ്.എസ് നേതൃത്വവും പരസ്യമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
