തിരുവനന്തപുരം: 17 ക്രിമിനൽ കേസുകളിലെ പ്രതിയും ബെംഗളൂരു നിന്നും സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമായ പ്രതി അറസ്റ്റിൽ.
കഞ്ചാവ് കേസിൽ പൊലീസിനു ഒറ്റിക്കൊടുത്തു എന്ന പേരിൽ മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചു വരുത്തി സംഘം ചേർന്ന് ബിയർ കൂപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്‌റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണിയാൾ.
ലഗാൻ മനു, കെജിഎഫ് മനു എന്നീ പേരുകളിൽ വിളിക്കുന്ന തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാറി(34)നെയാണ് തിരുവല്ലം പൊലീസ് അറസ്‌റ്റു ചെയ്‌തത്.
കേസിലെ മറ്റ് രണ്ട് പ്രതികൾ നേരത്തെ അറസ്‌റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാൾ പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് മഹാരാഷ്ട്രയിലേക്ക് കടന്നു. തിരുവല്ലം എസ്ഐ സന്തോഷ് ഉൾപ്പെട്ട പൊലീസ് സംഘം മഹാരാഷ്ട്ര പൊലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
