ഏഴിമല നാവിക അക്കാദമിയില്‍ സുരക്ഷാ വീഴ്ച: വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് സ്വദേശി പിടിയില്‍

SEPTEMBER 18, 2026, 8:06 PM

കണ്ണൂര്‍: തന്ത്രപ്രധാന പ്രതിരോധ മേഖലയായ ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അക്കാദമിയില്‍ ജോലി ചെയ്തു വരികയായിരുന്ന ബംഗ്ലാദേശ് പൗരന്‍ പിടിയിലായി. വ്യാജ ആധാര്‍ കാര്‍ഡില്‍ ബിപ്ലബ് സോറന്‍ (32) എന്ന പേര് രേഖപ്പെടുത്തിയ ആളാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി നാവിക അക്കാദമിയിലെ ലോണ്‍ട്രി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നാവികസേന അധികൃതര്‍ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ പരിശോധനയിലും ഇയാളുടെ ബംഗ്ലാദേശ് പൗരത്വ രേഖകള്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ പയ്യന്നൂര്‍ പോലീസിന് കൈമാറി.

അതിനിടെ രണ്ട് ദിവസം മുന്‍പ് കണ്ണൂരിലെ ഒരു സ്പായില്‍ നിന്ന് വ്യാജ ഇന്ത്യന്‍ രേഖകളുമായി 5 ബംഗ്ലാദേശി യുവതികളെയും പോലീസ് പിടികൂടിയിരുന്നു. വ്യാജ പൗരത്വ രേഖകള്‍ നിര്‍മ്മിച്ച് കൂടുതല്‍ ബംഗ്ലാദേശ് സ്വദേശികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam