അടൂര്‍: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര ചികിത്സാ പിഴവ് ആരോപണം. ശ്വാസതടസത്തിന് ചികിത്സ തേടിയെത്തിയ പതിനാറുകാരിക്ക് എണ്‍പത്തിയാറുകാരിയായ വയോധികയുടെ എക്സ്റേ ഫിലിം മാറി നല്‍കിയതായും പേരും വയസും നോക്കാതെ ഡോക്ടര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് കുറിച്ച് നല്‍കിയതായും പരാതി ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആശുപത്രി സൂപ്രണ്ട് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി.
ഈ മാസം 14 നാണ് പെണ്‍കുട്ടി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് റേഡിയോളജി വിഭാഗത്തില്‍ നിന്ന് എക്സ്റേ എടുത്തപ്പോള്‍ നട്ടെല്ലിന് വളവുള്ള 86 കാരിയായ മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിമാണ് ജീവനക്കാര്‍ മാറി നല്‍കിയത്. എക്സ്റേ ഫിലിമില്‍ രോഗിയുടെ പേരും വയസും വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അത് പരിശോധിച്ച ഡോക്ടര്‍ അപാകത തിരിച്ചറിയാതെ പെണ്‍കുട്ടിക്ക് ശ്വാസതടസത്തിനും വേദനയ്ക്കുമുള്ള മരുന്നുകള്‍ കുറിച്ച് നല്‍കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
