ഫ്ളോറിഡ: ഫ്ളോറിഡയിലെ നേപ്പിൾസിൽ 20,000ത്തോളം ആളുകളെ കൊല്ലാൻ പര്യാപ്തമായ അളവിൽ ഫെന്റനൈൽ കൈവശം വെച്ച കേസിൽ യുവതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു.
യുസ്ബെൽകിൻ ക്ലെമെന്റെവെഗ (40) എന്നയാൾക്കാണ് ബുധനാഴ്ച കോടതി ശിക്ഷ വിധിച്ചത്. ഇതിൽ കുറഞ്ഞത് 7 വർഷം അവൾ തടവ് ശിക്ഷ അനുഭവിക്കണം.
17,000ത്തിലധികം പേരെ കൊല്ലാൻ തികയുന്ന 34.1 ഗ്രാം ഭാരമുള്ള 318 ഫെന്റനൈൽ ഗുളികകൾ.
മെത്താംഫെറ്റാമൈൻ, 13,380 ഡോളർ പണം എന്നിവയാണ് പരാതിയിൽ നിന്നും പിടിച്ചെടുത്തത്
ഫെന്റനൈൽ കടത്ത്, മയക്കുമരുന്ന് വിൽപന എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു.
കുട്ടികൾ കളിക്കുന്ന പാർക്കിന് എതിർവശത്തുള്ള ഒരു വീട്ടിൽ 2024 ഓഗസ്റ്റ് 14നാണ് ഡെറ്റക്റ്റീവുകൾ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതിയായ മൈക്കൽ റൗൾ ഫെലിപ് ബെർണലിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
