ദില്ലി: ഒരേ തസ്തികയിലിരുന്ന് സമാനമായ ജോലി ചെയ്യുന്നുവെന്ന കാരണത്താല്‍ തുല്യവേതനം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം വഴി അധ്യാപകരായവരും നേരിട്ട് നിയമനം ലഭിച്ച ജൂനിയര്‍ അധ്യാപകരും തമ്മിലുള്ള ശമ്പള തര്‍ക്കത്തിലാണ് കോടതിയുടെ നിരീക്ഷണം.
തുല്യവേതനത്തിന് വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സ്ഥാനക്കയറ്റം വഴി എത്തിയ അധ്യാപകരുടേതിന് തുല്യമായ വേതനം ആവശ്യപ്പെട്ടായിരുന്നു ജൂനിയര്‍ അധ്യാപകരുടെ ഹർജി. ഒരേ തസ്തികയില്‍ ഒരേ ജോലിയും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനാല്‍ തുല്യവേതനം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവരുടെ പ്രവൃത്തിപരിചയവും സ്ഥാനവും സംരക്ഷിക്കാനാണ് ഉയര്‍ന്ന ശമ്പളം അനുവദിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
