സിഎംആർഎൽ-എക്സാലോജിക് കേസിൽ സിപിഎം- കോൺ​ഗ്രസ് ഒത്തുകളിയെന്ന് രാജീവ് ചന്ദ്രശേഖർ

SEPTEMBER 18, 2026, 1:50 AM

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ ഇഡി നിർദശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 

സിപിഎം നടത്തിയ അഴിമതിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. പിണറായി വിജയനെ ജയിലിലാക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി അടക്കം പ്രഖ്യാപിച്ചു.

എന്നാൽ, അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. 

vachakam
vachakam
vachakam

അന്വേഷണം നടത്തിയാൽ കോൺ​ഗ്രസ്, മുസ്ലീംലീ​ഗ് നേതാക്കളുടെയും പേരുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

 സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ ഇഡി നിർദേശം നൽകിയിട്ടും നടപടി എടുക്കുന്നില്ല. സർക്കാർ നിലപാട് പോലും പറയുന്നില്ല. സിപിഎമ്മും കോൺ​ഗ്രസും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ജനങ്ങൾ പറയുന്നു. അത്തരം ശ്രമമുണ്ടായാൽ ബിജെപി എതിർക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam